യെമനില്‍ വെടിനിര്‍ത്തലിനുള്ള ഇറാന്റെ ആഹ്വാനം സൌദി അറേബ്യ തള്ളി

ഏഡന്‍: യെമന്‍ പ്രശ്നത്തില്‍ ഇറാന്റെ ഇടപെടല്‍ ആഗ്രഹിക്കുന്നില്ലെന്നും സൌദി വ്യക്തമാക്കി. യെമനിലെ ഭരണകൂടം ആവശ്യപ്പെട്ടിട്ടാണ് തങ്ങള്‍ ഇടപെട്ടിരിക്കുന്നതെന്നും അത് അവസാനിപ്പിക്കാന്‍ ഇറാന്‍ ആവശ്യപ്പെടുന്നതു ശരിയല്ലെന്നുമാണ് സൌദിയുടെ നിലപാട്. യെമനില്‍ വെടിനിര്‍ത്തലിനുള്ള ഇറാന്റെ ആഹ്വാനം സൌദി അറേബ്യ തള്ളി.
ഇതിനിടെ സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം യെമനിലെ തൈസ് നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു സിവിലിയന്‍മാരടക്കം 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. മുന്‍ യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ നേതൃത്വം അംഗീകരിക്കുന്ന സൈനിക ക്യാമ്പുകളിലേക്കായിരുന്നു സൌദിയുടെ ആക്രമണം.
സൌദി അറേബ്യയും സുന്നി അറബ് രാഷ്ട്രങ്ങളും ചേര്‍ന്ന സഖ്യം രണ്ടാഴ്ച മുമ്പാണ് യെമനില്‍ വ്യോമാക്രമണം ആരംഭിച്ചത്. ഏഡനിലെ പ്രസിഡന്റിന്റെ കൊട്ടാരം ഇപ്പോഴും ഹൌതി വിമതരുടെ നിയന്ത്രണത്തിലാണ്. യെമനില്‍ ഹൌതികള്‍ക്കെതിരേ അറബ് സഖ്യം നടത്തുന്ന ആക്രമണത്തിനു ഫ്രാന്‍സ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.