യുഎസ് -ക്യൂബ: ഇനി വൈരമില്ല

പാനമസിറ്റി: അരനൂറ്റാണ്േടാളം തുടര്‍ന്ന വൈരം അവസാനിപ്പിച്ചു കൊണ്ട് ഒബാമ- റൌള്‍ കാസ്ട്രോ കൂടിക്കാഴ്ച. കഴിഞ്ഞുപോയ സംഭവങ്ങളുടെ പേരില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ പഴിക്കേണ്ടതില്ലായെന്നു പറഞ്ഞ ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ ഒബാമ സത്യസന്ധനായ വ്യക്തിയാണെന്നും കൂട്ടിച്ചേര്‍ത്തു.
പാനമ സിറ്റിയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിക്കിടെയാണ് കഴിഞ്ഞദിവസം അമേരിക്ക- ക്യൂബ ബന്ധത്തില്‍ വഴിത്തിരുവാകുന്ന ഒബാമ- കാസ്ട്രോ കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അമേരിക്കയുടെ ക്യൂബന്‍ ബന്ധത്തില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്ന പശ്ചാത്തലത്തിലായിരുന്നു ഉച്ചകോടിയിലെ കൂടിക്കാഴ്ച.
അരനൂറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഔദ്യോഗികമായി ഒരു ചര്‍ച്ച നടക്കുന്നത്. വൈരം മറന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ കൂടിക്കാഴ്ചകൊണ്ടു സാധിച്ചെന്നായിരുന്നു ഒബാമയുടെ പ്രതികരണം. സത്യസന്ധവും ഫലദായകവുമായ കൂടിക്കാഴ്ചയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.