ജോ ബൈഡന് കാൻസറുണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെ; ട്രംപിന് മറുപടിയുമായി വക്താവ്

ഷീബ വിജയൻ
വാഷിംഗ്ടൺ: ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണെന്നും 11 വർഷം മുമ്പ് ഈ രോഗത്തിന് പരിശോധന നടത്തിയിരുന്നുവെന്നും വക്താവ്. പ്രോസ്റ്റേറ്റ് കാൻസറുണ്ടെന്ന വിവരം ബൈഡൻ പൊതുജനങ്ങളിൽ നിന്നും മറച്ചുവച്ചുവന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് ബൈഡന്‍റെ വക്താവ് വിശദീകരണം നൽകിയത്. 2014ലാണ് അവസാനം ബൈഡന് പരിശോധന നടത്തിയത്. അപ്പോൾ രോഗമോ രോഗലക്ഷണമോ കാണിച്ചിരുന്നില്ലെന്നും വക്താവ് വ്യക്തമാക്കി.
ബൈഡന് പ്രോസ്റ്റേറ്റ് കാൻസറുണ്ടെന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചത്. കാന്‍സര്‍ എല്ലുകളിലേക്കു വ്യാപിച്ചതായും പ്രസ്താവനയിൽ പറയുന്നു. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറുടെ സേവനം തേടിയത്. തുടര്‍ന്ന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട കാന്‍സറാണ് ജോ ബൈഡന് സ്ഥിരീകരിച്ചിരിക്കുന്നത്. 10-ല്‍ 9 ഗ്ലീസൺ സ്കോർ ആണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചിരിക്കുന്ന രോഗത്തിന്‍റേത്. കാന്‍സര്‍ രോഗം ഗുരുതരമായി എന്നാണ് ഇതു വ്യക്തമാക്കുന്നത്.
ബൈഡന് രോഗത്തേക്കുറിച്ച് ജനങ്ങളെ അറിയിക്കാമായിരുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്. ബൈഡൻ അധികാരത്തിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ചികിത്സാ ചുമതലയിലുണ്ടായിരുന്ന ഡോക്ടർമാരേക്കുറിച്ച് സംശയമുണ്ടെന്നും ആരോ വസ്തുതകൾ മറച്ചുവയ്ക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.
ASsaas