തായ്‌ലൻഡ് രാജാവായി മഹാ വജിരലോങ്‌കോൻ ചുമതലയേറ്റു

ബാങ്കോക്ക് : തായ്‌ലൻഡിന്റെ പുതിയ രാജാവായി മഹാ വജിരലോങ്‌കോൻ ചുമതലയേറ്റു. പാർലമെന്റിന്റെ ക്ഷണം സ്വീകരിച്ച കിരീടാവകാശിയായ രാജകുമാരനെ രാജ്യത്തിൻറെ പത്താമത്തെ രാജാവായി വാഴിക്കുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 13ന് കാലം ചെയ്ത രാജാവ് ഭൂമിബോൽ അദുല്യദേജിന്റെ പിൻഗാമിയായാണ് മകനാണ് 64 കാരനായ രാജകുമാരൻ. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷമുള്ള അൻപതാം ദിവസം രാജകുമാരൻ ചുമലതയേൽക്കും. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും വിദ്യാഭ്യാസം നേടിയ രാജകുമാരൻ കാൻബറയിലെ റോയൽ മിലിട്ടറി കോളജിൽ നിന്ന് മിലിട്ടറി പഠനത്തിൽ ബിരുദവും നേടിയിട്ടുണ്ട്. തായ് സേനയുടെ സർവസൈന്യാധിപനാണ് രാജാവ്. ഭൂമിബോൽ അദുല്യദേജിന്റെയും സിരികിത് രാജ്ഞിയുടെയും രണ്ടാമത്തെ മകനാണ് പുതിയ രാജാവ്.
എന്നാല്‍ ഭൂമിബോല്‍ രാജാവിന്റെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഒരു വര്‍ഷമെങ്കിലും ദുഃഖാചരണം നടത്തണമെന്നാണ് രാജകുമാരന്റെ നിലപാട്. ഇതിനുശേഷമാകാം സ്ഥാനാരോഹണം എന്നും രാജകുമാരന്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. എന്നാൽ തായ് ഭരണഘടന പ്രകാരം നിലവിലെ രാജാവ് അന്തരിച്ചാല്‍ പിന്‍ഗാമിയെ ഉടന്‍ വാഴിക്കണം. ഇതനുസരിച്ച് പാര്‍ലമെന്റ് മഹാ വജ്രലോംഗ്‌കോണിനെ പുതിയ രാജാവായി ചുമതലയേല്‍ക്കാൻ ക്ഷണിക്കുകയായിരുന്നു.