വിവാഹത്തിന് ഗൗൺ വേണ്ട: റിപ്പോർട്ടുകളോട് പ്രതികരിച്ച് പരുമല പള്ളി


പരുമല: ഓര്‍ത്തഡോക്‌സ് സഭയില്‍ വിവാഹം കഴിക്കണമെങ്കില്‍ വധു സാരിയും ബ്ലൗസും ധരിക്കണമെന്നു മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയോട് പ്രതികരണവുമായി പരുമലപ്പള്ളി. പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണങ്ങള്‍ വിവാഹ സമയത്ത് പാടില്ല എന്ന് പരുമല സെമിനാരി മാനേജര്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നതായാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നത് സെമിനാരി അറിഞ്ഞുള്ള റിപ്പോർട്ട് അല്ലെന്ന് പള്ളി അധികൃതർ വ്യക്തമാക്കി. ഈ ആചാരം കാലാ കാലങ്ങളായി പരുമല പള്ളിയിലെ ഓർത്തഡോക്സ് വിഭാഗം അനുഷ്ടിച്ചു പോരുന്നതായിരുന്നു എന്ന് അധികൃതർ പറയുന്നു. എന്നാൽ മറ്റുള്ള ഓർത്തഡോക്സ് പള്ളികളിൽ അത് എത്രത്തോളം പ്രാവർത്തികമാണെന്ന് അറിയില്ലെന്നും അധികൃതർ 4PM ന്യൂസിനോട് പറഞ്ഞു. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് സഭയിൽ പെട്ട ആൾക്കാരുമായി 4PM ന്യൂസ് അഭിപ്രായം ആരാഞ്ഞു. ഈ നടപടിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രംഗത്ത് വന്നു. മാന്യമായ വേഷം ധരിക്കുന്നതിൽ തെറ്റ് എന്താണെന്ന് ചില വിശ്വാസികൾ ചോദിക്കുന്നു. പരമ്പരാഗത വേഷമാണ് നിര്ബന്ധമെങ്കിൽ സാരിയും ബ്ലൗസിനേക്കാളും പരമ്പരാഗതമായ വേഷം ചട്ടയും മുണ്ടും ആണെന്നും ചില വായനക്കാർ പറയുന്നു. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസമാണ് വിവാഹം, ആണ് ഇടുന്ന വസ്ത്രങ്ങളെ പാട്ടി പെൺകുട്ടികൾക്കും സ്വപ്നങ്ങളുണ്ടാകുമെന്നും ചില മാതാ പിതാക്കൾ പറയുന്നു. ഗൗൺ ഒരു പാശ്ചാത്യ രീതിയിലുള്ള വസ്ത്രമാണെകിലും ക്രിസ്ത്യാനികളാണ് അത് കൂടുതൽ ഉപയോഗിക്കുന്നതെന്നും വായനക്കാർ പറയുന്നു.

മണവാട്ടിക്കു മാത്രമല്ല കൂടെ എത്തുന്ന തോഴിിക്കും ഈ നിബന്ധനകള്‍ ബാധകം. പള്ളിക്കുള്ളിലെ ചടങ്ങുകള്‍ക്ക് രണ്ടു വീഡിയോയും, രണ്ടു ഫോട്ടോഗ്രാഫര്‍ എന്നിവരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. ചടങ്ങ് ചിത്രീകരിക്കാന്‍ ക്രെയിന്‍ പോലെ ഉള്ള ഉപകരണങ്ങൾ പള്ളിക്കുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല. പള്ളിക്കുള്ളിലെ ചടങ്ങുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ അനുവദിക്കില്ല.
ആരാധനാ സമയത്ത് ഓടി നടന്നുള്ള വീഡിയോ ചിത്രീകരണം പാടില്ല. തലയില്‍ നെറ്റ് ക്രൌണ്‍ എന്നിവ പാടില്ല. കുരിശു മാലയില്‍ തൂങ്ങപെട്ട രൂപം പാടില്ല, പള്ളിക്കുള്ളില്‍ മണവാട്ടിയും , മണവാളനും ചെരുപ്പ് ധരിക്കാന്‍ പാടില്ല. ശിരോ വസ്ത്രം എല്ലാ സ്ത്രീകള്‍ക്കും നിര്‍ബന്ധം. സ്ത്രീകളും പുരുഷന്മാരും അവരവര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന സ്ഥലത്ത് നില്ക്കണം തുടങ്ങിയവയാണ് ഓർത്തഡോക്സ് സഭ മുൻപ് പുറത്തിറക്കിയ നിബധനകളില്‍ പറയുന്നത്.

article-image

പരുമല പള്ളി പുറത്തിറക്കിയ നിബന്ധന 

You might also like

  • Lulu Exchange
  • Straight Forward

Most Viewed