യുവരാജ് സിങ് വിവാഹിതനായി

ഗുരുദ്വാര: യുവരാജ് സിങ് നടിയുമായ ഹസൽ കീച്ചിനെ മിന്നുചാർത്തി. ചണ്ഡിഗഡിലെ ഫത്തേഗർ സാഹിബിലെ ഗുരുദ്വാരയിൽ വച്ചാണ് യുവരാജ് സിങ് ഹസൽ കീച്ചിനെ വരണമാല്യം അണിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹം സിഖ് ആചാരപ്രകാരമാണു നടത്തിയത്. ഡിസംബർ പന്ത്രണ്ടിന് ഗോവയിൽ വച്ചു ഹിന്ദു ആചാരപ്രകാരവും വിവാഹം നടത്തുന്നുണ്ട്.