ബാഗ്ദാദില്‍ ഇരട്ട സ്‌ഫോടനത്തിൽ 82 മരണം

ബാഗ്ദാദ് : ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇന്നലെ രാത്രിയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 82പേർ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരുക്കേറ്റു. നഗരത്തിലെ തിരക്കേറിയ വ്യാപാര മേഖലയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തെതുടര്‍ന്ന് സമീപത്തെ കടകളില്‍ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ട്.
ബഗ്ദാദിലെ കരദ ജില്ലയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നീട് കിഴക്കന്‍ ബാഗ്ദാദിലും സ്‌ഫോടനമുണ്ടായി. രണ്ടാമത്തെ സ്‌ഫോടനം ചാവേറാക്രമണമാണെന്ന് സംശയിക്കുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.