യുവതിയെ കടന്നുപിടിച്ച വൈദികന്‍ അറസ്റ്റില്‍


കൊച്ചി : നേത്രാവതി എക്‌സ്പ്രസില്‍ യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശിയും മാര്‍ത്താണ്ഡത്തെ പള്ളിയിലെ വൈദികനുമായ സോബുവാണ് (29) അറസ്റ്റിലായത്. ആലുവ സ്വദേശിയായ എം.ടെക് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ ട്രെയിന്‍ മഡ്ഗാവില്‍ എത്തിയപ്പോഴാണ് സംഭവം. സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തിരുന്ന സോബു തന്നെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് ട്രെയിന്‍ കാര്‍വാര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യുവതി റെയില്‍വെ പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ അതിനിടയില്‍ വൈദികനെ കാണാതായി. പിന്നീട് വൈദികനെ ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് കണ്ടതിനെ തുടര്‍ന്ന് യുവതി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ട്രെയിന്‍ തൃശൂര്‍ എത്തിയപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തില്‍ പഠിക്കുന്ന യുവതി പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍ഡോറില്‍ പോയ ശേഷം മടങ്ങി വരുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed