ഇംപീച്ച്‌മെന്റ് പ്രമേയം നിയമപരമായി നേരിടുമെന്ന് ദിൽമ

ബ്രസീലിയ : ഇംപീച്ച്‌മെന്റ് പ്രമേയം തന്നോടുള്ള നീതികേടെന്നും, ഇതിനെതിരെ നിയമപരമായി നേരിടുമെന്നും ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്. പാര്‍ലമെന്റിന്റെ അധോസഭ ഇംപീച്ച്‌മെന്റ് അംഗീകരിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു ദിൽമ.
നിയമത്തിന്റെ പിന്‍ബലത്തോടെയല്ല ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയതെന്നും ദില്‍മ ആരോപിച്ചു.
സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. മേയിൽ ചേരുന്ന സെനറ്റ് കൂടി പ്രമേയം അംഗീകരിച്ചാൽ ദില്‍മക്ക് അധികാരം നഷ്ടപ്പെടും. പകരം നിലവിലെ വൈസ് പ്രസിഡന്റ് മൈക്കിള്‍ ടിമര്‍ ആക്ടിങ് പ്രസിഡന്റാകും.