ഞങ്ങള്‍ ഇന്ത്യക്കാര്‍ സഹായിക്കാന്‍ ഇഷ്ടപെടുന്നു: ഖേദം പ്രകടിപ്പിച്ച് ആമസോണ്‍

ബംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണിനെ പൊങ്കാലയിട്ട് മുട്ടു കുത്തിച്ചിരിക്കുകയാണ് മലയാളികള്‍. ഇന്ത്യന്‍സ് ലവ് ഹെല്‍പിങ് എന്ന കമ്പനിയുടെ പുതിയ ക്യാപയ്‌നിന്റെ ഭാഗമായി വഴിയില്‍ കേടായ ബസ് യാത്രക്കാര്‍ തള്ളുന്ന ചിത്രം ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
പരസ്യത്തില്‍ കെസ്ആര്‍ടിസി ബസിന് സാദൃശ്യമുള്ള വാഹനത്തിന്റെ ചിത്രമാണ് ആമസോണ്‍ ഉപയോഗിച്ചിരിക്കുന്നത്. ബംഗളൂരു നഗരത്തില്‍ ഉയര്‍ത്തിയ വലിയ പരസ്യ ബോര്‍ഡിലും ചിത്രം ഉള്‍പ്പെടുത്തിയതാണ് മലയാളികളുടെ ശ്രദ്ധയില്‍ പെട്ടത്. ഞങ്ങള്‍ ഇന്ത്യക്കാര്‍ സഹായിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന ടാഗ് ലൈനോടുകൂടിയുള്ള ചിത്രത്തിലെ ബസിന് കെഎസ്ആര്‍ടിസി ബസുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയ മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആമസോണിനെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
പരസ്യത്തില്‍ നല്‍കിയിരിക്കുന്ന പരസ്യം നീക്കണമെന്നായിരുന്നു പൊങ്കാല തൊഴിലാളികളുടെ പ്രധാന ആവശ്യം. പരസ്യം നീക്കിയില്ലെങ്കില്‍ ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്നു വരെ പലരും പറഞ്ഞതോടെയാണ് ആമസോണ്‍ ഖേദം പ്രകടിപ്പിച്ചത്. വിഷയം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആമസോണ്‍ അധികൃതര്‍ അറിയിച്ചു. അങ്ങനെ സച്ചിനെ അറിയില്ലെന്നു പറഞ്ഞ ഷറപ്പോവക്കും സച്ചിന്റെ ബാഗ് നഷ്ടപ്പെടുത്തിയ ബ്രിട്ടീഷ് എയര്‍വേയ്‌സിനും ലഭിച്ച മലയാളികളുടെ പൊങ്കാലയുടെ ഏറ്റവും അവസാനത്തെ ഇരയായിരിക്കുകയാണ് ആമസോണ്‍.