കെ ബാബുവിനു നേരെ കരിങ്കൊടി: പ്രതിഷേധവുമായി ഡി വൈ എഫ് ഐ

മന്ത്രി കെ ബാബുവിനും വി.എസ് ശിവകുമാറിനുംനേരെ കരിങ്കൊടി. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിന് സമീപമാണ് സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ചത്. സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ ആസ്ഥാനമന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉണ്ടായ സംഘർഷത്തിൽ പോലീസ് ലാത്തി വീശി.വി. ശിവൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ മന്ത്രിമാരുടെ വാഹനങ്ങൾ തടഞ്ഞു നിർത്തി.ബാർകോഴയിൽ ആരോപണ വിധേയരായ രണ്ടു മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വനിതാ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.