ഇന്തോനേഷ്യയില്‍ സ്േഫാടന പരമ്പര: 6 പേര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാന നഗരമായ ജക്കാര്‍ത്തയില്‍ സ്േഫാടന പരമ്പര. വിവിധ സ്േഫാടനങ്ങളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. യുഎന്‍മരിച്ചവരില്‍ മൂന്ന് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. ജക്കാര്‍ത്തയിലെ യുഎന്‍ ഓഫീസിനടുത്തും സറിനാ ഷോപ്പിംഗ് മാളിനും സമീപങ്ങളിലാണ് സ്‌ഫോടനം നടന്നത്. ജക്കാര്‍ത്തയിലെ പ്രധാന വ്യാപരകേന്ദ്രമാണ് ഇവിടം. ആഢംബര ഹോട്ടലുകള്‍ അടക്കം നിരവധി എംബസ്സികളും, ഓഫീസുകളും സംഭവസ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആറിലധികം ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ജക്കാര്‍ത്തയിലുണ്ടായ മരിച്ചവരില്‍ മൂന്ന് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. ജക്കാര്‍ത്തയിലെ യുഎന്‍ ഓഫീസിനടുത്തും സറിനാ ഷോപ്പിംഗ് മാളിനും സമീപങ്ങളിലാണ് സ്‌ഫോടനം നടന്നത്. ജക്കാര്‍ത്തയിലെ പ്രധാന വ്യാപരകേന്ദ്രമാണ് ഇവിടം. ആഢംബര ഹോട്ടലുകള്‍ അടക്കം നിരവധി എംബസ്സികളും, ഓഫീസുകളും സംഭവസ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ആറിലധികം ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പ്രധാന തെരുവിലെ പൊലീസ് പോസ്റ്റും സ്‌ഫോടനത്തില്‍ തകര്‍ന്നു. മൃതദേഹങ്ങള്‍ റോഡില്‍ കിടന്ന നിലയിലായിരുന്നു. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഈ കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.