മോഹസൂനം...

കവിത - റിൻസി അനീഷ്
മോഹങ്ങളൊക്കെയും
മോഹങ്ങളായ് കാലയവനികയിൽ
മറഞ്ഞു പോകും... അന്നൊരുനാൾ
നീ കൊതിക്കുമെൻ
മോഹഭംഗങ്ങളെല്ലാം
മോഹസൂനമായ് വിടരാൻ... അന്നു
നീ നട്ടുനനക്കും നിൻ
ആരാമത്തിലെൻ മോഹ
പുഷ്പങ്ങൾ... എൻ നിതാന്ത
മൗനത്തിലും നിൻ സ്മരണ തൻ
മുകുളങ്ങൾ പൂക്കളായ്
വിരിഞ്ഞുവെങ്കിൽ... നിന്നിൽ
തുടിക്കുമൊരു
ഹൃദയം ഞാനറിയുന്നുവെന്നോർക്കുക...
നീയാ വൈകിയ വേളയിൽ..
നിത്യവും നീയേകും സ്നേഹ
ബാഷ്പത്തിനാൽ..
പടർന്നിടും ഞാനന്നൊരു
നൊന്പരപ്പൂവായ്.... അടരാതെ
പൊഴിയാതെ കാക്കുമെങ്കിൽ...
പിന്നെയും ഞാൻ നിനക്കേകുമെൻ
മോഹസൂനങ്ങൾ