ഇന്ത്യയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ഐ ബി


ന്യൂഡൽഹി: ധാക്കയിലേതിനു സമാനമായി ഇന്ത്യയിലും ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് ഏജൻസികൾ. സിറിയയിൽ എത്തി ഐ.എസിന്‍റെ പരിശീലനം നേടിയ ശേഷം തിരികെ രാജ്യത്ത് എത്തുന്ന യുവാക്കൾ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.

ഹൈദരാബാദിൽ നിന്ന് പിടിയിലായ ഐ.എസ് അനുകൂലികളെ ചോദ്യം ചെയ്‍‍‍തതിൽ നിന്നു ലഭിച്ച വിവരങ്ങളും വിരൽചൂണ്ടുന്നത് ഇത്തരമൊരു ആക്രമണത്തിന്‍റെ സാദ്ധ്യതയിലേക്കാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഐ.എസ് അനുകൂലികൾ ഇതു വരെ അറസ്റ്റിലായിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed