ആദി പുരുഷ് ഇന്ന് തീയേറ്ററുകളിൽ ; ഹനുമാന് സീറ്റ് ഒഴിച്ചിട്ടു നിർമാതാക്കൾ


പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് സിനിമ ഇന്ന് തീയറ്ററുകളിലേക്ക്. മൂന്ന് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനാണ് അഡ്വാന്‍സ് ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത്. ഹിന്ദി, മലയാളം, തിമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ആദിപുരുഷ് തീയറ്ററുകളിലേക്ക് എത്തുന്നത്. ആദിപുരുഷ് പ്രദര്‍ശനത്തിനെത്തുമ്പോള്‍ വിവിധ തീയറ്ററകളില്‍ ഹനുമാന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുംബൈയില്‍ നിന്ന വന്ന് ഒരു റിപ്പോര്‍ട്ടില്‍ പ്രദര്‍ശനത്തിന് മുമ്പായി ഹനുമാന്റെ വിഗ്രഹം സീറ്റില്‍ കൊണ്ടുവയ്ക്കുന്ന വിഡിയോയും ചിത്രങ്ങളും കാണാം.

ആദിപുരുഷ് സംവിധായകന്‍ ഓം റൗട്ടിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹനുമാന് വേണ്ടി സീറ്റ് ഒഴിച്ചിടാന്‍ തീയറ്റര്‍ ഉടമകള്‍ തയ്യാറായത്. ഒരു ഷോയിലും ഈ സീറ്റ് മറ്റാര്‍ക്കും നല്‍കില്ല. രാമായണവുമായി ബന്ധപ്പെട്ട് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, കൃതി സനോന്‍ എന്നിവരെ കൂടാതെ സണ്ണി സിംഗ്, ദേവദത്ത നാഗ്, സെയ്ഫ് അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

article-image

xccxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed