കുവൈത്തിൽ ജീവനക്കാർക്ക് വേണ്ടി വ്യാജ വിരലടയാളം രേഖപ്പെടുത്തിയ മൂന്ന് ഈജിപ്ഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈത്തിലെ ജഹ്റ ആശുപത്രിയിൽ ആരോഗ്യ ജീവനക്കാർക്ക് വേണ്ടി വ്യാജ വിരലടയാളം രേഖപ്പെടുത്തിയ മൂന്ന് ഈജിപ്ഷ്യൻ പ്രവാസികൾ അറസ്റ്റിൽ. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഇവർ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് വേണ്ടി 10 ദിനാർ ഈടാക്കി വിരലടയാളം പതിക്കുകയായിരുന്നു. പ്രതികളിൽ നിന്ന് ജീവനക്കാരുടെ 40 സിലിക്കൺ വിരലടയാളങ്ങൾ അധികൃതർ കണ്ടെടുത്തു.
സിലിക്കൺ വിരലടയാളം പിടിച്ചെടുത്ത ജീവനക്കാരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് സൂചന. സംശയിക്കുന്ന എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതികളെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ewstdrs