തൃശൂരിൽ മകൻ പിതാവിനെ വെട്ടിക്കൊന്നു

തൃശൂർ:
ദേശമംഗലം തലശേരിയിൽ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. തലശേരി സ്വദേശി മുഹമ്മദ് (72) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജമാൽ (33) പോലീസ് കസ്റ്റഡിയിലായി. കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്ന് പോലീസ് വിശദീകരിച്ചു. മകൻ വയോധികനായ പിതാവുമായി നിരന്തരം കലഹത്തിലായിരുന്നു. ഇന്നുണ്ടായ വഴക്കിന് പിന്നാലെ മകൻ പിതാവിനെ ആക്രമിക്കുകയായിരുന്നു. മൃതദേഹം പോലീസ് നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.