സിജു വിൽസൺ നായകനായെത്തുന്ന ‘വരയൻ’ റിലീസിനൊരുങ്ങുന്നു


കൊച്ചി: ശ്രദ്ധേയനായ യുവ നടൻ സിജു വിൽസൺ നായകനായെത്തുന്ന ‘വരയൻ’ റിലീസിനൊരുങ്ങുന്നു.  ചിത്രം മെയ് 28−ന് തിയേറ്ററുകളിൽ റീലീസ് ചെയ്യുന്നതായി സത്യം സിനിമാസ് ഔദ്യോഗികമായി അറിയിച്ചു. കപ്പൂച്ചിൻ പുരോഹിതനായുള്ള സിജു വിൽസന്‍റെ വ്യത്യസ്ത ഗെറ്റപ്പ്‌ ഏറെ ശ്രദ്ധേയമായിരുന്നു. ലോക്ക്‌ ഡൗണിനു മുൻപ്‌ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രോഡക്ഷൻ വർക്കുകൾ കഴിഞ്ഞ് റിലീസിനു തയ്യാറായിരുന്ന ചിത്രം, ഒരു തിയേറ്റർ വാച്ച്‌ മുവീ ആണെന്നുള്ള കാരണത്താൽ അണിയറ പ്രവർത്തകർ തീയേറ്ററുകൾ സജീവമാകാൻ കാത്തിരിക്കുകയായിരുന്നു.

കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല. എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന സിനിമ ആയിരിക്കും വരയൻ എന്നാണ് വിശ്വാസം. അത്രയ്ക്ക് ആത്മാർത്ഥമായി ഞങ്ങളെല്ലാവരും ഈ സിനിമ നന്നാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഇനി നിങ്ങളാണ് കണ്ടിട്ട് പറയേണ്ടത്”, എന്നാണ് സിജു വിൽസൺ സിനിമയുടെ റിലീസ് തീയേതി പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്. ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി, ജിജോ ജോസഫ്‌ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രനാണ് നിർമ്മിക്കുന്നത്‌. ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന  ബി.കെ. ഹരിനാരായണൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed