ദൃശ്യം മൂന്നാം ഭാഗത്തിന് ക്ലൈമാക്‌സ് തയാറെന്ന് ജീത്തു ജോസഫ്


കൊച്ചി: ശ്യം സിനിമയുടെ മൂന്നാം ഭാഗത്തിനുള്ള ക്ലൈമാക്‌സ് തയാറായി കഴിഞ്ഞെന്ന് സംവിധായകൻ ജീത്തു ജോസഫ്. മോഹൻലാലുമായി ഇക്കാര്യം ചർ‍ച്ച ചെയ്തു. കഥ കൂടി തയാറായാൽ‍ മൂന്ന് വർ‍ഷത്തിനുള്ളിൽ‍ ദൃശ്യം മൂന്ന് യാഥാർ‍ത്ഥ്യമാകുമെന്നും ജീത്തു ജോസഫ് പറഞ്ഞു.

ജോർ‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ദൃശ്യം 2ൽ‍ അവസാനിക്കുന്നില്ലെന്നാണ് സംവിധായകൻ ഉറപ്പിക്കുന്നത്. രണ്ടാം ഭാഗത്തിന് ലോകമെന്പാടും നിന്ന് കൈയടി ലഭിക്കുന്നതിനിടെ മൂന്നാം ഭാഗത്തിന്റെ സൂചനകൾ‍ സംവിധായകൻ നൽ‍കി. മനസിലുള്ള ക്ലൈമാക്‌സ് രംഗം മോഹൻലാലുമായും ആന്റണി പെരുന്പാവൂരുമായും സംസാരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ സിനിമ ഇറങ്ങി ആറു വർ‍ഷത്തിനപ്പുറം ആണ് രണ്ടാം ഭാഗം യാഥാർ‍ത്ഥ്യമായത്. എന്നാൽ‍ മൂന്നാം ഭാഗം അധികം വൈകാതെ ഉണ്ടാകണം എന്നതാണ് പ്രൊഡ്യൂസർ‍ ആവശ്യപ്പെട്ടതെന്ന് ജീത്തു ജോസഫ് പറഞ്ഞു. കോട്ടയം പ്രസ് ‌ക്ലബിൽ‍ വിക്ടർ‍ ജോർ‍ജ് അവാർ‍ഡ് വിതരണത്തിന് എത്തിയപ്പോഴാണ് ജീത്തു ജോസഫ് ഇക്കാര്യം മാധ്യമങ്ങൾ‍ക്ക് മുന്നിൽ‍ വ്യക്തമാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed