ആഴക്കടൽ മത്സ്യബന്ധന വിവാദം: ഇ.എം.സി.സിയുമായുള്ള 5000 കോടിയുടെ ധാരണാ പത്രവും റദ്ദാക്കി


 

തിരുവനന്തപുരം: 2020ല്‍ അസൻഡിൽ ഒപ്പുവെച്ച ഇ.എം.സി.സിയുമായുള്ള ധാരണാ പത്രവും റദ്ദാക്കി. ഇ.എം.സി.സി - കെ.എസ്.ഐ.ഡി.സിയുമായുള്ള 5000 കോടിയുടെ ധാരണാ പത്രമാണ് റദ്ദാക്കിയത്. മന്ത്രി ഇ.പി ജയരാജന്റെ നിർദേശപ്രകാരമാണ് നടപടി. അതിനിടെ, ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഴക്കടൽ മത്സ്യബന്ധന ഇടപാടിലെ ഒരു ചോദ്യത്തിന് പോലും വസ്തുതപരമായി മറുപടി നൽകാൻ മന്ത്രിക്കായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഫിഷറീസ് മന്ത്രിയാണ് ഇ.എം.സി.സി പ്രതിനിധികളെ കൂട്ടി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയെ കണ്ടത്. അഴിമതി ചൂണ്ടിക്കാട്ടിയിരുന്നില്ലെങ്കിൽ സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോയെനേയെന്നും ചെന്നിത്തല പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed