ബിജു മേനോന്റെ ‘ആർക്കറിയാം’ ക്യാറക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: ഛായാഗ്രാഹനായ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. ഗംഭീര മേക്ക് ഓവറാണ് ചിത്രത്തിനായി താരം നടത്തിയിരിക്കുന്നത്. മുഖത്ത് ചുളിവുകൾ വീണ, മുടിയും മീശയും നരച്ച ഒരു എഴുപത്തിരണ്ടുകാരനായ ഇട്ടിയവറ എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിലെത്തുന്നത്.
പാർവതി തിരുവോത്താണ് ചിത്രത്തിലെ നായിക. പാർവതിയുടെ കഥാപാത്രത്തിന്റെ അച്ഛനായാണ് ബിജു മേനോൻ വേഷമിടുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവിഡ് കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ സാനു ജോർജ്, രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്നാണ്്. മൂൺഷോട്ട് എന്റർടെയ്‍ൻമെന്റ്്സിന്റെയും ഒപിഎം ഡ്രീമിൽ സിനിമാസിൻറെയും ബാനറുകളിൽ സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.