ജോജുവും രമ്യാ നന്പീശനും ഒന്നിക്കുന്ന 'പീസ്' ചിത്രീകരണം പുരോഗമിക്കുന്നു


കൊച്ചി: ജോജു ജോർ‍ജ്ജിനെ നായകനാക്കി നവാഗതനായ സൻഫീർ‍ കെ. സംവിധാനം ചെയ്യുന്ന 'പീസ്' എന്ന ചിത്രത്തിൽ‍ രമ്യാ നന്പീശൻ‍ നായികയായെത്തുന്നു. ജോജു ജോർ‍ജിനെ കൂടാതെ അനിൽ‍ നെടുമങ്ങാട്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അർ‍ജുൻ സിങ്, വിജിലേഷ്, ഷാലു റഹീം, മാമുക്കോയ തുടങ്ങിയവരും 'പീസി'ൽ‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഫർ‍ സനൽ‍, രമേഷ് ഗിരിജ എന്നിവർ‍ ചേർ‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിർ‍മ്മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടർ‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ‍ ദയാപരൻ ആണ്.

ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന വിധത്തിലുള്ള ഒരു ചിത്രമായിരിക്കും പീസ്. കാർ‍ലോസ് എന്ന ഡെലിവറി പാർ‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് ഈ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജുബൈർ‍ മുഹമ്മദ് സംഗീത സംവിധാനം നിർ‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അൻ‍വർ‍ അലിയും സൻ‍ഫീർ‍ കെ.യും ചേർ‍ന്നാണ് നിർ‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷമീർ‍ ജിബ്രാൻ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed