കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; രണ്ടു യുവതികൾ പിടിയിൽ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 12 ലക്ഷം രൂപ വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കടവത്തൂർ സ്വദേശിനികളായ രണ്ടു യുവതികളിൽ നിന്നാണ് 233 ഗ്രാം സ്വർണം പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഷാർജയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ചെക്കിംഗ് പരിശോധനയിലാണ് യുവതികളിൽ നിന്നും സ്വർണം കസ്റ്റംസ് കണ്ടെത്തിയത്. തുടർന്നു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചെയിൻ രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്.