കാർത്തിക് രാമകൃഷ്ണൻ നായകനാകുന്ന ബനേർഘട്ട ഫസ്റ്റ് ലുക്ക്

കൊച്ചി: ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് 'ബനേർഘട്ട'. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു നാരായണനാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
കോപ്പിറൈറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറിൽ ചിത്രത്തിന്‍റെ ഛായാഗ്രഹണം ബൻഹർ ഭാസിയാണ്. എഡിറ്റിംഗ് രാഹുൽ അയനി നിർവഹിക്കുന്നു. അർജുൻ− ഗോകുൽ കൂട്ടുകെട്ടിലൊരുങ്ങിയ 'ഷിബു' എന്ന സിനിമയിൽ സിനിമാപ്രേമിയായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു കാർത്തിക് നായകനായി അരങ്ങേറിയത്.