നടൻ ബാലയുടെ പിതാവും സംവിധായകനുമായ ജയകുമാർ അന്തരിച്ചു


ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. നടന്‍ ബാലയും തമിഴിലെ പ്രശശ്ത സംവിധായകന്‍ ശിവയും മക്കളാണ്. മകള്‍ വിദേശത്ത് ശാസ്ത്രജ്ഞയാണ്. പിതാവിന്‍റെ മരണവാര്‍ത്ത ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ചെന്നൈ വിരുഗമ്പാക്കത്ത് താമസിച്ചിരുന്ന ജയകുമാര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed