ഐശ്വര്യ ലക്ഷ്മി നായികയാകുന്ന കുമാരി

കൊച്ചി: രണം എന്ന ചിത്രത്തിന് ശേഷം ഹൊറര്‍ ത്രില്ലറുമായി സംവിധായകന്‍ നിര്‍മ്മല്‍ സഹദേവ്. ‘കുമാരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്.
നിര്‍മ്മല്‍ സഹദേവ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. നിര്‍മ്മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിഗ് മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നാണ് കുമാരി. അതേസമയം, ജഗമേ തന്തിരം ആണ് ഐശ്വര്യയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അര്‍ച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്‌പെഷ്യല്‍, കാണെക്കാണെ, പൊന്നിയിന്‍ സെല്‍വന്‍ എന്നീ ചിത്രങ്ങളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.