"അൺലോക്ക് " ഫസ്റ്റ് ലുക്ക്

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അൺലോക്ക് " ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചലച്ചിത്ര താരം മമ്മൂട്ടി ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു. മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പൻ വിനോദ് , ശ്രീനാഥ് ഭാസി,ശ്രീകാന്ത്, ഇന്ദ്രൻസ് , ഷാജി നവോദയ,ചെമ്പില്‍ അശോകന്‍,അഭിലാഷ് പട്ടാളം,മംമ്ത മോഹന്‍ദാസ്,ശ്രിത ശിവദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ കോവിഡ് ലോക്ക്ഡൗൺ കാലത്ത് കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും തിരിച്ചറിവുകളുമാണ് "അൺലോക്ക് "എന്ന ചിത്രത്തില്‍ വളരെ രസകരമായി അവതരിപ്പിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അനില്‍ ജോണ്‍സ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.