ലെന സംവിധാന രംഗത്തേക്ക്


ലെന സംവിധായികയാകുന്നു.ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്. രചന നിർവഹിക്കുന്നതും ലെനയായിരിക്കും. തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്ട് കഴിഞ്ഞ ശേഷം തിരക്കഥ മറ്റൊരാളെ കൊണ്ട് എഴുതിക്കാനാണ് ലെനയുടെ ആലോചന. എഴുത്ത് കുഴപ്പമില്ലെന്ന് തോന്നിയാൽ ചിലപ്പോൾ തിരക്കഥയും താൻ തന്നെ എഴുതുമെന്ന് ലെന പറയുന്നു. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് നീക്കം. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയരംഗത്തേക്ക് എത്തുന്നത്. 

അനേകൻ എന്ന ചിത്രത്തിലൂടെ തമിഴിലും എയർ ലിഫ്ടിലൂടെ ബോളിവുഡിലും താരം എത്തി. ചക്രവർത്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ചു. ലെനയുടെ അഭിനയജീവിതം കാൽനൂറ്റാണ്ട് പിന്നിടുകയാണ്.

You might also like

Most Viewed