വിജയ്ക്കും സൂര്യയ്ക്കുമെതിരായ പരാമർശത്തിൽ മീര മിഥുനിനെതിരെ കേസ്

ചെന്നൈ: നടന്മാരായ വിജയ്ക്കും സൂര്യയ്ക്കുമെതിരായ പരാമർശത്തിൽ നടിയും ബിഗ്ബോസ് താരവുമായ മീര മിഥുനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. തങ്ങളുടെ പ്രിയതാരത്തിനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് കാണിച്ച് വിജയ് ഫാൻസ് നൽകിയ പരാതിയിലാണ് നടപടി.
അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് നടി നേരത്തെ ആരോപിച്ചിരുന്നു. ആരാധകരെ ഉപയോഗിച്ച് വിജയ് തനിക്കെതിരേ ട്വിറ്ററിലുൾപ്പെടെ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും, തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ നോക്കിയെന്നും നടി കുറ്റപ്പെടുത്തിയിരുന്നു.കൂടാതെ സ്വർണക്കടത്ത് കേസിൽ കോളിവുഡിലെ ഒരു നടനും കുടുംബത്തിനും പങ്കുണ്ടെന്നും താരം ആരോപിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു നടി ആരോപണവുമായി രംഗത്തെത്തിയത്. നടിയുടെ ആരോപണങ്ങൾക്കെതിരെ വിജയ്, സൂര്യ ഫാൻസുകൾ രംഗത്തെത്തിയിരുന്നു.