വേദിക വൃദ്ധയാവുന്നു

പ്രഭുദേവ നിർമ്മിക്കുന്ന വിനോദൻ എന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി വേദിക അറുപതുകാരിയുടെ വേഷം അവതരിപ്പിക്കുന്നു. ഇതൊരു സൈക്കോളജിക്കൽ റൊമാന്റിക് ചിത്രമാണെന്നാണ് സൂചന. നവാഗതനായ വിക്ടർ ജയരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വേദികയുടെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥിയിൽ നിന്നും അറുപതുകാരിയിലേക്കുള്ള താരത്തിന്റെ മാറ്റം വളരെ രസകരമായി ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നുണ്ട്. വൃദ്ധയുടെ വേഷം അവതരിപ്പിക്കാൻ വേദിക വിഗ് പോലും ഉപയോഗിക്കില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളിനിടയിലും വേദിക തന്റെ ഈ ചിത്രത്തിലെ വേഷം മികച്ചതാക്കാനായി വിർച്വൽ അഭിനയ വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നുണ്ട്. സംവിധായകൻ വിക്ടർ ജയരാജാണ് അഭിനേതാക്കളെ സ്കൈപ്പിലൂടെ പഠിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. വരുണാണ് ചിത്രത്തിലെ നായകൻ.