എമി ജാക്‌സൺ ശിവകാർത്തികേയന്റെ നായികയാവുന്നു

നവാഗതനായ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എമി ജാക്‌സൺ ശിവ കാർത്തികേയന്റെ നായികയാവുന്നു. ആദ്യം നായികയായി സാമന്തയെ പരിഗണിച്ചിരുന്നു. പിന്നീട് അത് മാറ്റുകയായിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പി.സി ശ്രീറാം ആണ്. സംഗീതം അനിരുദ്ധ് രവിചന്ദർ. അതേസമയം ശിവ കാർത്തികേയന്റെ ‘രജനി മുരുഗൻ’ എന്ന ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യും. കീർത്തി സുരേഷാണ് രജനി മുരുഗനിലെ നായിക.