സിങ്കം 3 യിൽ ശ്രുതിഹാസൻ നായിക


സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രമായ സിങ്കത്തിന്റെ മൂന്നാം ഭാഗത്തിൽ ശ്രുതി ഹാസൻ നായികയാവുന്നു. സൂര്യയോടൊപ്പം അഭിനയിക്കുന്നതിൽ വളരെ സന്തോഷമാണെന്നും തന്നെ സഹായിച്ചവരെ മറക്കാനാകില്ലെന്നും സൂര്യ അത്തരത്തിലുള്ള ഒരാളാണെന്നും  സൂര്യയോടൊപ്പം വീണ്ടും അഭിനയിക്കുന്ന സിങ്കം 3 യ്ക്കായി കാത്തിരിക്കുകയാണെന്നും ശ്രുതി അറിയിച്ചു.

2011 ൽ പുറത്തിറങ്ങിയ ഏഴാം അറിവ് ആണ് സൂര്യയും ശ്രുതിയും ഒന്നിച്ച ഒരേയൊരു ചിത്രം. ഹരി സംവിധാനം ചെയ്യുന്ന സിങ്കം 3 യിൽ അനുഷ്‌ക ഷെട്ടി, മനോരമ, നാസർ എന്നിവരും വേഷമിടുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed