മസ്കറ്റിൽ കൂടുതൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ

മസ്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ വിദേശികളുടെ വിസ മെഡിക്കലിനായി പ്രവർത്തിച്ചിരുന്ന ഡാർസയിറ്റിലെ സെന്‍ററും, റൂസയിൽ അൽ ഷരാദിയിലെ സെന്‍ററും വിദേശികൾക്ക് കോവിഡ് പരിശോധനക്കായി തുറന്നു. ഡാർസയിറ്റിലെ കേന്ദ്രത്തിൽ ഇന്നലെത്തന്നെ പരിശോധന ആരംഭിച്ചു. റുസയിലിൽ ഇന്ന് മുതൽ പരിശോധനാ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങി.
പ്രവർത്തന സമയം രണ്ടിടത്തും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ്. നിലവിൽ നൽകിയിരുന്ന വീസ മെഡിക്കൽ സേവനങ്ങൾ രണ്ടിടത്തും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തി വച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.