മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നടിച്ച് ശാന്തിവിള ദിനേശ്

മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും സിനിമാ മേഖലയില്‍ ഒരു ശക്തമായ റെയ്ഡ് നടത്തിയാല്‍ പലരും പിടിക്കപ്പെടും സംവിധായകൻ ശാന്തിവിള ദിനേശ്.
കൊച്ചിയില്‍ ലഹരിയുടെ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതില്‍ ഒരു വിഭാഗം മലയാള സിനിമയില്‍ തന്നെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മലയാളസിനിമയില്‍ കാരവന്‍ സംസ്‌കാരം ഉപേക്ഷിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള ഒരു കാര്യത്തിൽ കുറവ് വരികയുള്ളുവെന്നും ഭാവന വര്‍ദ്ധിക്കാന്‍ വേണ്ടി ലഹരികള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു,
മമ്മൂട്ടിയുടെ ആളെല്ലെ എന്നും ദുല്‍ഖറിന്റെ സ്ഥാനം ഷൈന്‍ എടുക്കും എന്നതിനാല്‍ അദ്ദേഹം കളിച്ച കളിയല്ലെ എന്നും പലരും അജ്ഞാത ഫോണ്‍ കോളുകളിലൂടെ തന്നേ വിളിച്ച് അറിയക്കാറുണ്ട് എന്നും അതിനൊന്നും തനിക്ക് പ്രതികരിക്കാനില്ലെന്നും ഷൈന്‍ മലയാള സിനിമയ്ക്ക് ഒരു മുതല്‍ കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.