ഇന്ത്യയിൽ സമൂഹ വ്യാപനമില്ല; റിപ്പോർട്ടിൽ പിശകുണ്ടായെന്ന് ഡബ്ല്യു.എച്ച്.ഒ


ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്‍റെ സമൂഹ വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്. ഒ). അങ്ങനെ പരാമർശമുണ്ടായ മുൻ റിപ്പോർട്ടിൽ പിശകുപറ്റിയതായണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ സ്ഥിതിഗതി വിലയിരുത്തൽ റിപ്പോർ‍ട്ടിലാണ് തെറ്റ് കടന്നുകൂടിയത്. ഇന്ത്യയിൽ ഒരു കൂട്ടം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് സമൂഹവ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. 

സമൂഹ വ്യാപനം സംബന്ധിച്ച ഐ.സി.എം.ആർ നിഗമനം ശരിയല്ല. ഐ.സി.എം.ആർ ചൂണ്ടിക്കാട്ടുന്ന കണക്ക് സമൂഹവ്യാപനത്തിന് പര്യാപ്‍തമല്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. പകർച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താൻ പ്രയാസപ്പെടുന്ന വിധത്തിൽ രോഗം വ്യാപിക്കുന്പോഴാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും ആവർത്തിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed