ഇരുചക്രങ്ങളിൽ ബാലൻസ് ചെയ്ത് ഓടുന്ന ഓട്ടോയിൽ കൂളായി നവ്യ നായർ- വീഡിയോ

ഒരു ഇടവേളയ്ക്കു ശേഷം നവ്യനായർ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന സിനിമയാണ് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ. ചിത്രത്തിന്റെ വിശേഷങ്ങൾ നവ്യ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ നവ്യ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ ചർച്ചയാകുന്നത്. ഇരുചക്രങ്ങളിൽ ബാലൻസ് ചെയ്ത് ഓടുന്ന ഓട്ടോയിൽ യാത്രക്കാരിയായി കൂളായി കൈവീശിക്കൊണ്ട് നവ്യ ഇരിക്കുന്നു. ജോളി സെബാസ്റ്റിയനും അമിത് ജോളിയുമാണ് സ്റ്റണ്ട് ഡയറക്ടേഴ്സ്. ജോളിയാണ് അതിസാഹസികമായി ഓട്ടോ ഓടിക്കുന്നത്. നവ്യയുടെ ഈ വ്യത്യസ്ത സവാരിയുടെ വീഡിയോ വൈറലാണ്.