പഞ്ചാബ് സർ‍ക്കാർ‍ ഷൂട്ടർ സിനിമയുടെ പ്രദർ‍ശനം വിലക്കി


ചണ്ധിഗഡ്: പഞ്ചാബി സിനിമയായ ഷൂട്ടറിന്‍റെ പ്രദർ‍ശനം വിലക്കി പഞ്ചാബ് സര്‍ക്കാര്‍. ആക്രമണം, കുറ്റകൃത്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഗുണ്ടാത്തലവനായിരുന്ന സുഖ ഖലോണിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്‍മിച്ച ചിത്രമാണിത്. ക്രമസമാധാനനില തകർക്കുന്ന യാതൊന്നും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും, സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഡി.ജി.പിക്ക് നിർദ്ദേശം നൽകി. ഈ മാസം 21നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed