ഖാലിദ് റഹ്മാന്‍ സിനിമയില്‍ നായകന്‍ ടൊവിനോ


എറണാകുളം: ഉണ്ടയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന സിനിമയില്‍ ടൊവിനോ തോമസ് നായകനാകുന്നു. ഷറഫുദ്ദീനും സിനിമയില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. സുഷിന്‍ ശ്യാം, റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവരുടേതാണ് സംഗീതം. ജിംഷി ഖാലിദാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

You might also like

Most Viewed