ഫിലിപ്പിൻസിൽ ശക്തമായ ഭൂചലനം

മനില: ഫിലിപ്പിൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കൻ ഫിലിപ്പിൻസിൽ അനുഭവപ്പെട്ടത്. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൂകന്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.