വീടില്ലാത്തവർക്ക് ലൈഫ് മിഷനിലൂടെ ഒരു ലക്ഷം ഫ്ലാറ്റുകളും വീടുകളും

തിരുവനന്തപുരം: വീടില്ലാത്തവർക്ക് കൈത്താങ്ങായി പിണറായി സർക്കാരിന്‍റെ അവസാന സംസ്ഥാന ബജറ്റ്. വീടില്ലാത്തവർക്ക് ലൈഫ് മിഷനിലൂടെ ഫ്ലാറ്റുകളും വീടുകളും ധനമന്ത്രി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ലൈഫ് മിഷനിലൂടെ ഒരു ലക്ഷം ഫ്ലാറ്റുകളും വീടുകളും ഉണ്ടാകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതോടൊപ്പം എല്ലാ ക്ഷേമപെൻഷനുകളും 100 രൂപ കൂട്ടി. ഇതോടെ ക്ഷേമപെൻഷൻ 1300 രൂപയായി ഉയർന്നു. 11 ലക്ഷം വയോജനങ്ങൾക്ക് കൂടി ഇനി പെൻഷൻ ലഭിക്കും.