ആസിഫ് അലിയും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന ‘തട്ടും വെള്ളാട്ടം’


എറണാകുളം: ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ ഒരുക്കുന്ന പുതിയ ചിത്രം ചിത്രമാണ് ‘തട്ടും വെള്ളാട്ടം. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു പോസ്റ്ററാണ് നടന്‍ ആസിഫ് അലി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ബാലു വര്‍ഗീസ്, ഗണപതി, സൈജു കുറുപ്പ്, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മാര്‍സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഷഫീര്‍ അഹമ്മദ്, രാജീവ് മരോളി, മസൂദ് ടി.പി, ഷെറിന്‍ വെന്നാംകാട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘ബിടെക്’ എന്ന ചിത്രത്തിന് ശേഷം മൃദുല്‍ നായറും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തട്ടും വെള്ളാട്ടം. കണ്ണൂരിലെ തെയ്യത്തിന്റെ പശ്ചാത്തലത്തിലാകും ചിത്രത്തിന്റെ കഥയെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed