റെക്കോർഡുകൾ ഭേദിച്ച് സ്വർണവില എക്കാലത്തെയും ഉയരത്തിൽ


കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് സ്വർണവില എക്കാലത്തെയും ഉയരത്തിൽ. ഗ്രാമിന് 45 രൂപ ഇന്ന് ഉയർന്നതോടെ വില ഗ്രാമിന് 3680 രൂപയായി. 29,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ (8 ഗ്രാം) ഇന്നത്തെ വില. കഴിഞ്ഞ സെപ്റ്റംബർ 4ന് ആണ് ഇതിനു മുന്പ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. 29,120 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. ഗ്രാമിന് 3640 രൂപയും. തുടർന്നു വില നേരിയതോതിൽ കുറഞ്ഞെങ്കിലും ഡിസംബർ അവസാനത്തോടെ വീണ്ടും ഉയർന്നു.

രാജ്യാന്തര നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങുന്നതാണു വില ഉയരാനുള്ള കാരണം. ദിവസങ്ങൾക്കുള്ളിൽ പവന് വില 30,000 കടന്നേക്കും. മൂന്നു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി കൂടി ചേർത്ത് ഒരു ലക്ഷം രൂപയിൽ അധികം നൽകണം. വിവാഹ സീസണിൽ സാധാരണക്കാരുടെ ബജറ്റിന്റെ താളം തെറ്റിക്കുന്നതാണ് സ്വർണവിലക്കയറ്റം.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed