കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി

കൊച്ചി: മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളായ സഞ്ജയ്− ബോബി ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു. വൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം മൂന്നാം വാരത്തോടെ ആരംഭിക്കും. ഇച്ചായീസ് പ്രൊഡക്ഷൻസാണ് വൺ നിർമ്മിക്കുന്നത്.
ഇപ്പോൾ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിൽ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ആ ചിത്രം ഈ മാസം ഇരുപത്തിയേഴിനു റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒക്ടോബർ അവസാനം റിലീസിന് എത്തുന്പോൾ ഷൈലോക്ക് ക്രിസ്മസ് ചിത്രം ആയാണ് എത്തുക.
നവാഗതനായ വിപിൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിനും കൂടി മമ്മൂട്ടി ഡേറ്റ് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിലും തമിഴിലും ആയാവും ആ ചിത്രം ഒരുക്കുക എന്നാണ് സൂചന.