ലിനുവിന്റെ കുടുംബത്തിന് വീടുവച്ച് നൽകുമെന്ന് മോഹൻലാൽ
കൊച്ചി: മഴ ദുരിതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന് സഹായവുമായി മോഹൻലാൽ. ലിനുവിന്റെ കുടുംബത്തിന് നടൻ മോഹൻലാൽ ചെയർമാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമ്‍മിച്ച് നൽകും. മേജർ രവിയാണ് ഇക്കാര്യം അറിയിച്ചത്.
വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രതിനിധിയായി മേജർ രവി ലിനുവിന്റെ വീട് സന്ദർശിച്ചു. അടിയന്തര സഹായമായി ലിനുവിന്റെ അമ്മ പുഷ്‍പലതയ്‍ക്ക് ഒരു ലക്ഷം രൂപയും നൽകി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൌണ്ടേഷൻ നൽകുമെന്നും മേജർ രവി അറിയിച്ചു.
ജയസൂര്യ 5 ലക്ഷവും ഇന്നസെന്റ് 3 ലക്ഷവും നേരത്തെ നൽകിയിരുന്നു. മമ്മൂട്ടിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

