മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന സിനിമയിൽ‍ സച്ചിനും


ന്യൂഡൽഹി: ശ്രീലങ്കൻ‍ സ്പിൻ ഇതിഹാസം മുത്തയ്യമുരളീധരന്റെ ജീവിത കഥ പറയുന്ന ചിത്രം‍ ë800íൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ‍ ടെണ്ടുൽ‍ക്കറും അഭിനയിക്കുന്നു. വിജയ് സേതുപതി മുരളിയായി എത്തുന്പോൾ‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർ‍ട്ടുകൾ‍. അടുത്ത വർ‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ടെസ്റ്റിൽ‍ 800 വിക്കറ്റുകൾ‍ തികച്ച ഏക ബൗളറാണ് മുരളീധരൻ‍. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ചിത്രത്തിന്റെ പേരും ‘800’ എന്ന് തന്നെ ഇട്ടത്.

ശീപതി രംഗസ്വാമിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വർ‍ഷം ആരംഭിക്കും. ലോകമെന്പാടും വ്യക്തിമുദ്ര പതിപ്പിച്ച തമിഴ് വംശജനായ കായിക താരമാണ് മുത്തയ്യ മുരളീധരൻ എന്നും അദ്ദേഹത്തിന്റെ ബയോപിക്കുമായി സഹകരിക്കാന്‍ കഴിഞ്ഞതിൽ‍ താൻ ഏറെ സന്തോഷവാനാണെന്നും വിജയ് സേതുപതി പ്രതികരിച്ചിരുന്നു.

അതേസമയം ബിഗ് ബജറ്റിൽ‍ ഒരുങ്ങുന്ന ചിത്രം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ‍. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed