ഇ. ശ്രീധരന്റെ ജീവിതം സിനിമയാകുന്നു: നായകൻ ജയസൂര്യ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട മെട്രോമാൻ ഇ. ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തിൽ ഇ. ശ്രീധരനായി അഭിനയിക്കുന്നത്. വി.കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ജനുവരിയിൽ തുടങ്ങാനാണ് ആലോചന. വിഷുവിന് ചിത്രം പ്രദർശനത്തിന് എത്തിക്കാനുമാണ് ആലോചിക്കുന്നത്. ജയസൂര്യ ഇ. ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു.
സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 1964ലെ പാന്പൻ പാലം പുനർനിർമാണം മുതൽ കൊച്ചി മെട്രോവരെ നീളുന്ന ഇ. ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പ്രമേയമാകുന്നത്. മുപ്പതുവയസുകാരനായ ഇ. ശ്രീധരനായും എൺപത്തിയേഴുകാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

