ഫഹദ്‌ ചിത്രം ‘ട്രാൻസ്‌’ ഡിസംബറിൽ


കൊച്ചി:ഏഴ് വർ‍ഷത്തിന് ശേഷം അൻ‍വർ‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രം‘ട്രാൻ‍സ്’ ഡിസംബറിൽ‍ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ആംസ്റ്റർ‍ഡാമിലെ ഷെഡ്യൂൾ‍ പൂർ‍ത്തിയായി.

കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റർ‍ഡാമിലും മുംബൈയിലുമായി ഒരു വർ‍ഷത്തിലേറെയായി ട്രാൻസ് ചിത്രീകരിക്കുന്നു. അൻ‍വർ‍ റഷീദ് എന്റർ‍ടെയിന്‍മെന്റ് നിർ‍മ്മിക്കുന്ന ചിത്രത്തിൽ‍ ഫഹദിനൊപ്പം വിനായകൻ‍, ഗൗതം വാസുദേവ് മേനോൻ, നസ്രിയാ നസിം, സൗബിൻ‍ ഷാഹിർ‍, ശ്രീനാഥ് ഭാസി, ഷെയ്ൻ‍ നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമൽ‍ നീരദ് ഛായാഗ്രഹണം നിർ‍വ്വഹിക്കുന്ന ചിത്രത്തിൽ‍ ഫഹദ് വ്യത്യസ്ത ഗെറ്റപ്പുകളിലാണെത്തുന്നത്. റസൂൽ‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. 2012ൽ‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിന് ശേഷം അൻ‍വർ‍ റഷീദ് സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ‘ട്രാൻസ്’ . ഇതിനിടെ ‘അഞ്ചു സുന്ദരികൾ‍’ എന്ന ആന്തോളജി ചിത്രത്തിൽ‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. നേരത്തെ ഓണം റിലീസായി ചിത്രമെത്തുമെന്നായിരുന്നു റിപ്പോർ‍ട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed