ജാതിവെറി എന്നെ എന്നും വേട്ടയാടി: പാ രഞ്ജിത്


ചെന്നൈ: സിനിമയിലും ജീവിതത്തിലും രാഷ്ട്രീയം പറയാതെ നിവൃത്തിയില്ലെന്ന് തമിഴ‌് സംവിധായകൻ പാ. രഞ്ജിത്്. താൻ ജീവിതത്തിൽനിന്ന‌് പഠിച്ചത‌് പകർത്താനുള്ള മാധ്യമമാണ‌് സിനിമയെന്ന‌് പാ. രഞ്ജിത‌് പറയുന്നു. “കുട്ടിക്കാലംമുതൽ എല്ലായിടത്തും ജാതി പിന്തുടർന്നിട്ടുണ്ട‌്. ആഘോഷങ്ങളിലും ദുഃഖങ്ങളിലും അത‌് വിടാതെ പിന്തുടർന്നു. അത‌ുകൊണ്ടുതന്നെ ഒരു സംവിധായകൻ എന്ന നിലയിൽ ജാതിയെക്കുറിച്ച‌് തന്നെയാണ‌് സംസാരിക്കുന്നത‌്.  അതല്ലാതെ കലാപരമായ സംതൃപ‌്തിക്കായി സിനിമയെടുക്കാനാകില്ല.” ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം‌.

ഗ്രാമത്തിലെ മരമോ കിണറോ കാണുന്പോൾ ചിലർക്ക‌് അവ സുന്ദരമായി തോന്നിയേക്കാം. അതൊന്നും തനിക്കുള്ളതല്ലെന്ന‌് സമൂഹം പറഞ്ഞ കാരണം അവ സുന്ദര വസ‌്തുക്കളായി തോന്നിയിട്ടില്ല.

ഒരു ദളിതനായതിനാൽ തനിക്ക‌് മരത്തിൽ കയറാനോ കിണറ്റിലെ വെള്ളം കുടിക്കാനോ അനുവാദം ഇല്ലായിരുന്നു. ഈ കഥകളാണ‌് താൻ സിനിമയിൽ പറയുന്നത‌്. പാ രഞ്ജിത്ത് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed