പ്രഭാസിന്റെ സഹോ തീയേറ്ററുകളിലേക്ക്
ന്യൂഡൽഹി: ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’ 13ന് തീയറ്ററുകളിലെത്തും. ഹിന്ദി-തമിഴ്-തെലുങ്കു ഭാഷകളില്‍ ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധാകപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷ്രോഫ്, നെല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളിതാരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.
ഹോളിവുഡ് ആക്ഷന്‍ കോര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്.

