പാലാരിവട്ടം മേൽപ്പാല നിർമ്മാണം: കുറ്റക്കാർക്കെതിരേ കർശന നടപടിയെന്ന് മന്ത്രി


 

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം തികഞ്ഞ അഴിമതിയെന്ന് മന്ത്രി ജി. സുധാകരൻ. നിർമ്മാണത്തിലെ ക്രമക്കേടിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലം നിർമ്മാണത്തിൽ കിറ്റ്കോയ്ക്ക് വീഴ്ചപറ്റി. മേൽനോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്കോ അത് വേണ്ടവിധം ചെയ്തില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 

പാലത്തിന്‍റെ ഡിസൈനിലും നിർമ്മാണത്തിലും മേൽനോട്ടത്തിലും അപാകതയുണ്ടായി. കിറ്റ്കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമ്മാണങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ പി.ഡബ്ല്യു.ഡി മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടത്തിയതായി പരാതിയില്ല. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed